50 മെഗാവാട്ട്‌ പൈവളികെ കൊമ്മംഗള സൗരോര്‍ജ്ജ നിലയം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

0
30

ഉപ്പള: സംസ്ഥാനത്ത്‌ അടിസ്ഥാന മേഖലകളുടെ സുസ്ഥിര വികസനത്തിനു കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രതയാണു പുലര്‍ത്തുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.278 കോടി രൂപ ചെലവില്‍ കാസര്‍കോട്ടെ പൈവളിക കൊമ്മംഗളയില്‍ സ്ഥാപിച്ച സൗരോര്‍ജ വൈദ്യുതി നിലയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാചകവാതക പൈപ്പ്‌ ലൈന്‍ പദ്ധതിയുടെ ഉദ്‌ഘാടനത്തിന്‌ അടുത്തിടെ കേരളത്തിലെത്തിയ താന്‍ അധികം താമസിയാതെ വീണ്ടുമെത്തിയതു ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളായ കുടിവെള്ളം, വൈദ്യുതി, സമഗ്ര കലാന്റ്‌ ആന്റ്‌ കണ്‍ട്രോള്‍ സെന്റര്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനവും ഉദ്‌ഘാടനവും നിര്‍വ്വഹിക്കാനാണെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനരംഗത്ത്‌ നാഴികകല്ലുകളായ അരുവിക്കര ശുദ്ധജലവിതരണ പദ്ധതിയും തൊഴില്‍ വ്യവസായ മേഖലകളുടെ വളര്‍ച്ചക്കു ചാലകശക്തിയായ വൈദ്യുതി പദ്ധതികളും സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രമുഖ നഗരങ്ങളായ തിരുവനന്തപുരവും കൊച്ചിയും സ്‌മാര്‍ട്ട്‌ സിറ്റികളായി വികസനരംഗത്തെ വിസ്‌മയങ്ങളായി മാറുന്നു. തിരുവനന്തപുരത്തിലെത്തിക്കുന്നതിനുള്ള 27 പദ്ധതികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 2000 കോടി രൂപ ചെലവില്‍ 68 പദ്ധതികള്‍ പൂര്‍ത്തിയാകാറാവുന്നു. നഗരങ്ങളിലെ വികസനം ഗ്രാമങ്ങളിലെത്തിക്കുന്നതിന്‌ 1000 കോടി രൂപയുടെ അമൃത്‌ സിറ്റിപദ്ധതി സംസ്ഥാനത്തെ ഒന്‍പതു കേന്ദ്രങ്ങളില്‍ ധൃതഗതിയില്‍ തുടരുന്നു. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പുരോഗതിക്കു കാര്‍ഷിക മേഖലയിലും തീരദേശമേഖലകളിലും വിവിധ വികസനപദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക്‌ 20 ലക്ഷം സോളാര്‍ പമ്പുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
വിഭാഗീയതയോ വിവേചനമോ ഇല്ലാതെയാണ്‌ കേന്ദ്രസര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. കൊമ്മംഗളയില്‍ നടന്ന ചടങ്ങില്‍ സോളാര്‍ പ്ലാന്റ്‌ സ്ഥാപകരായ തെഹ്‌രി ഹൈഡ്രല്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ധീരേന്ദ്ര വീര്‍സിംഗ്‌, ഡയറക്‌ടര്‍മാര്‍, എം സി ഖമറുദ്ദീന്‍ എം എല്‍ എ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY