കെ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അന്തരിച്ചു

0
25

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിന്റെ സമഗ്ര വികനത്തിന്‌ മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിച്ച പൗരപ്രമുഖനും റിട്ട. ഹെഡ്‌മാസ്റ്ററുമായ തങ്കയത്തെ കെ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന്‌ ഇന്നലെ രാത്രി 10ന്‌ എറണാകുളം ആശുപത്രിയിലായിരുന്നു അന്ത്യം. തൃക്കരിപ്പൂര്‍ ടൗണിന്റെയും റെയില്‍വെ സ്റ്റേഷന്റെയും വികസനത്തിന്‌ വേണ്ടി അക്ഷീണം പ്രയത്‌നിച്ച മാസ്റ്റര്‍, സാമൂഹ്യ -സാംസ്‌ക്കാരിക ആധ്യാത്മിക മണ്ഡലങ്ങളിലും നിറസാന്നിധ്യമായിരുന്നു. നല്ലൊരു പ്രഭാഷകന്‍ കൂടിയാണ്‌. റെയില്‍വെ ആക്ഷന്‍ ഫോറം വര്‍ക്കിംഗ്‌ ചെയര്‍മാനായും കണ്‍വീനറായും പ്രവര്‍ത്തിച്ചു. ഫുട്‌ബോള്‍ രംഗത്ത്‌ ശ്രദ്ധേയമായ തൃക്കരിപ്പൂരിലെ ആക്‌മി ക്ലബ്ബിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ച മാസ്റ്റര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റായും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്‌ചവെച്ചു. തൃക്കരിപ്പൂര്‍ ശ്രീ ചക്രപാണി ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന നവീകരണ സമിതിയുടെ പ്രസിഡന്റായിരുന്നു തങ്കയം കാമ്പ്രത്ത്‌ ശ്രീ വിഷ്‌ണുമൂര്‍ത്തി ക്ഷേത്രം മാനേജിംഗ്‌ ട്രസ്റ്റിയാണ്‌.ഭാര്യ: ടി പി രാധ. മക്കള്‍: ടി പി ഉഷ (എല്‍ എച്ച്‌ ഐ വലിയപറമ്പ്‌ , എഫ്‌ ഡബ്ല്യു. സി എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌) ടി പി വിനോദ്‌ (എഞ്ചിനീയര്‍), ടി പി നിഷ(അധ്യാപിക അന്നൂര്‍ എ യു പി സ്‌കൂള്‍), മരുമക്കള്‍: കെ കെ വിജയന്‍ (റിട്ട. കോ-ഓപ്പറേറ്റീവ്‌ ഓഡിറ്റര്‍), പി ടി വിജയന്‍ (ഹെഡ്‌മാസ്റ്റര്‍ കുറ്റിക്കോല്‍ ഗവ. ഹൈസ്‌കൂള്‍), വിദ്യ. സഹോദരങ്ങള്‍: കെ കെ യശോദ, സത്യഭാമ, പരേതയായ ബാലാമണി.

NO COMMENTS

LEAVE A REPLY