ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ 21ന്‌ കാസര്‍കോട്ട്‌; എസ്‌ പി ജി സംഘം എത്തി

0
37

കാസര്‍കോട്‌: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ 21ന്‌ കാസര്‍കോട്ട്‌. ബി ജെ പി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രന്‍ നയിക്കുന്ന രാഷ്‌ട്രീയ വിശദീകരണ പര്യടനമായ വിജയ യാത്ര ഉദ്‌ഘാടനം ചെയ്യുന്നതിനാണ്‌ അദ്ദേഹം എത്തുന്നത്‌. മംഗ്‌ളൂരുവില്‍ നിന്നു ഹെലികോപ്‌റ്ററിലാണോ റോഡു മാര്‍ഗ്ഗമാണോ കാസര്‍കോട്ട്‌ എത്തുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
സെഡ്‌ കാറ്റഗറിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള വി വി ഐ പിയാണ്‌ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി. അതിനാല്‍ സുരക്ഷാ ചുമതലയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പി(എസ്‌ പി ജി)നാണ്‌ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ കാസര്‍കോട്ട്‌ എത്തിയ എസ്‌ പി ജി സംഘം ഉദ്‌ഘാടന സമ്മേളനം നടക്കുന്ന താളിപ്പടുപ്പ്‌ മൈതാനിയില്‍ പരിശോധന നടത്തി. മൈതാനത്തേയ്‌ക്കുള്ള വഴിയിലും ദേശീയ പാതയിലും സംഘം പരിശോധന നടത്തി. കൂടുതല്‍ പരിശോധനയ്‌ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നാളെ കാസര്‍കോട്ടെത്തും.

NO COMMENTS

LEAVE A REPLY