സ്വര്‍ണ്ണ വ്യാപാരികളെ കൊള്ളയടിച്ച കേസ്‌; സൂത്രധാരന്‍ ഗോവയിലേക്ക്‌ കടന്നു

0
53

മഞ്ചേശ്വരം: സ്വര്‍ണ്ണവ്യാപാരികളെ കാര്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയി പതിനാലരലക്ഷം രൂപ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയും സഹോദരനും ഗോവയിലേക്ക്‌ കടന്നതായി പൊലീസിനു വിവരം ലഭിച്ചു. ഉള്ളാള്‍ സ്വദേശിയും സഹോദരനുമാണ്‌ ഗോവയിലേയ്‌ക്ക്‌ കടന്നതെന്നു പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.
കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതികളില്‍ നിന്നാണ്‌ ഇതു സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്‌. ഇക്കഴിഞ്ഞ ഡിസംബറിലാണ്‌ മംഗ്‌ളൂരുവിലെ സ്വര്‍ണ്ണവ്യാപാരികളായ മഹേഷ്‌ പട്ടേല്‍, പാര്‍ട്‌ണര്‍ അവിനാഷ്‌ എന്നിവരെ മഞ്ചേശ്വരം ദേശീയപാതയില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവം നടന്നത്‌.

NO COMMENTS

LEAVE A REPLY