കാറിടിച്ച്‌ ഏഴു വയസ്സുകാരന്‌ പരിക്ക്‌

0
35

കുമ്പള: കാറിടിച്ച്‌ ഏഴു വയസ്സുകാരന്‌ പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
ഈ മാസം 24ന്‌ ഷിറിയയിലാണ്‌ അപകടം ഉണ്ടായത്‌. ഷിറിയയിലെ അബ്‌ദുള്‍ റഹ്മാന്റെ മകന്‍ അഹമ്മദ്‌ തമീ(ഏഴ്‌) മിനാണ്‌ പരിക്കേറ്റത്‌. വീട്ടു പരിസരത്ത്‌ കളിച്ചു കൊണ്ടിരിക്കെ കാര്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടി മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇതു സംബന്ധിച്ച്‌ കാര്‍ ഡ്രൈവര്‍ക്കെതിരെ കുമ്പള പൊലീസ്‌ കേസ്സെടുത്തു.

NO COMMENTS

LEAVE A REPLY