പടന്നയില്‍ കാറിനു തീയിട്ടു

0
33

ചെറുവത്തൂര്‍: ഭാര്യാവീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു തീയിട്ടതായി പരാതി. തൃക്കരിപ്പൂര്‍, നീലമ്പത്തെ ടി നിസാമുദ്ദീന്റെ കാറാണ്‌ കഴിഞ്ഞ ദിവസം പടന്നയിലുള്ള ഭാര്യാ വീട്ടില്‍ വച്ച്‌ അക്രമത്തിനു ഇരയായത്‌. ഗള്‍ഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്‌ നിസാമുദ്ദീന്‍ കഴിഞ്ഞ ദിവസം ചന്തേര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധമായിരിക്കും തീവയ്‌പിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY