അമ്പലത്തിനടുത്തു ഷെഡ്‌ കെട്ടിയതു പൊളിക്കാന്‍ നീക്കം: 50 പേര്‍ക്കെതിരെ കേസ്‌

0
41

ബന്തിയോട്‌: അമ്പലത്തിനടുത്തു ഷെഡ്‌ കെട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കുമ്പള പൊലീസ്‌ ഇരുവിഭാഗങ്ങളില്‍പ്പെട്ട 50 പേര്‍ക്കെതിരെ കേസെടുത്തു. സംഭവസ്ഥലത്ത്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി. ഇന്നലെ സന്ധ്യക്കു ബന്തിയോട്‌ അട്‌ക്ക അശോക്‌ നഗര്‍ അയ്യപ്പ ഭജന മന്ദിരത്തിനടുത്തു ഷെഡ്‌ കെട്ടുന്നതു ഒരു വിഭാഗം തടഞ്ഞതിനെത്തുടര്‍ന്നാണ്‌ സംഘര്‍ഷം ഉടലെടുത്തതെന്നു പറയുന്നു. ഷെഡ്‌ പൊളിച്ചു മാറ്റാന്‍ മറുവിഭാഗം ശ്രമിച്ചതോടെ ഇരു ഭാഗത്തും 25ലധികം പേര്‍ സംഘം ചേരുകയും ഏറ്റുമുട്ടലിനു തയ്യാറെടുക്കുകയുമായിരുന്നെന്നു പറയുന്നു. വിവരമറിഞ്ഞ്‌ എസ്‌ ഐയുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ്‌ സംഘം സ്ഥലത്തെത്തുകയും ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍ വീണ്ടും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ പൊലീസ്‌ വിരട്ടിയോടിച്ചു. ബ്രദേഴ്‌സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ ഷെഡ്‌ കെട്ടിയതെന്നു ക്ലബ്ബ്‌ സെക്രട്ടറി ഹൈദര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY