കെഎസ്‌ടിഎ ജില്ലാസമ്മേളനം ഫെബ്രുവരി 6, 7 തീയ്യതികളില്‍ കാസര്‍കോട്ട്‌

0
42

കാസര്‍കോട്‌: കെഎസ്‌ടിഎ ജില്ലാസമ്മേളനം ഫെബ്രുവരി 6, 7 തിയതികളില്‍ കാസര്‍കോട്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ രാഘവന്‍ ഉദ്‌ഘാടനം ചെയ്‌തു. പി ദാമോദരന്‍ അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം സി ശാന്തകുമാരി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി എം മീനാകുമാരി, കെ ഹരിദാസ്‌, ജില്ലാപ്രസിഡന്റ്‌ എ ആര്‍ വിജയകുമാര്‍, എസ്‌ സുനില്‍, എം സന്തോഷ്‌, എം സി ശേഖരന്‍നമ്പ്യാര്‍, എന്‍ മത്തായി, എം ആനന്ദന്‍, വി ശോഭ, കെ ഗംഗാധരന്‍, പി രവി, കെ വി രാജേഷ്‌, വി കെ ബാലാമണി, കെ ജി പ്രതീശ്‌, പ്രശാന്ത്‌ പായം എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി പി ദിലീപ്‌കുമാര്‍ സ്വാഗതവും ട്രഷറര്‍ ടി പ്രകാശന്‍ നന്ദിയും പറഞ്ഞു.ഭാരവാഹികള്‍: സി എച്ച്‌ കുഞ്ഞമ്പു (ചെയര്‍മാന്‍), കെ എ മുഹമ്മദ്‌ ഹനീഫ, ടി കെ രാജന്‍, പി വി ഗംഗാധരന്‍, പി ജാനകി, എം സന്തോഷ്‌, സി ജെ സജിത്ത്‌, ബി രാധാകൃഷ്‌ണന്‍ (വൈസ്‌ ചെയര്‍മാന്‍), കെ ജി പ്രതീശ്‌ (കണ്‍വീനര്‍), സി കെ ജഗദീഷ്‌, മിഥുന്‍രാജ്‌ (ജോയിന്റ്‌ കണ്‍വീനര്‍).

NO COMMENTS

LEAVE A REPLY