കാസര്‍കോട്: മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു. ചിറ്റാരിക്കാൽ സ്വദേശി ജോയിസ് ജോസഫ് (48)ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മാലോം കാറ്റാം കവലയിലാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. പരിക്കേറ്റ ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കുളിനീര്‍ കണ്ടത്തില്‍ ജോസഫാണ് പിതാവ്.ഭാര്യ: വിബി. മക്കള്‍: ആല്‍ബര്‍ട്ട്. ആൻഡ്രിയ. രണ്ട് സഹോദരങ്ങളുണ്ട്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് തോമാപുരം പള്ളി സെമിത്തേരിയില്‍ നടക്കും.