കൈക്കമ്പയില്‍ ചരക്കു ലോറി മറിഞ്ഞു

0
37

ഉപ്പള: ചാറ്റല്‍ മഴയെ തുടര്‍ന്നാണെന്നു പറയുന്നു റോഡില്‍ നിന്ന്‌ തെന്നി ചരക്കുലോറി മറിഞ്ഞു. ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി കൈക്കമ്പയിലാണ്‌ അപകടം. കാസര്‍കോട്‌ നിന്നും മംഗളൂരുവിലേക്ക്‌ പോവുകയായിരുന്ന ചരക്കുലോറിയാണ്‌ അപകടത്തില്‍പ്പെട്ടത്‌. റോഡരുകിലേക്ക്‌ മറിഞ്ഞതിനാല്‍ ഗതാഗത തടസ്സം നേരിട്ടില്ല. ലോറി മറിഞ്ഞ്‌ വീണ ശബ്‌ദം കേട്ട്‌ പരിസരവാസികള്‍ ഓടി എത്തിയാണ്‌ ഡ്രൈവറെ രക്ഷപ്പെടുത്തിയത്‌.

NO COMMENTS

LEAVE A REPLY