സെല്‍ഫിക്കിടയില്‍ കടലില്‍ വീണ്‌ രണ്ടര വയസുകാരന്‍ മരിച്ചു

0
172

ആലപ്പുഴ: അമ്മയോടൊപ്പം നിന്നു സെല്‍ഫിയെടുക്കുന്നതിനിടയില്‍ കടലില്‍ വീണു തിരമാലകളില്‍പ്പെട്ടു കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട്‌, കിഴക്കഞ്ചേരിയിലെ ലക്ഷ്‌മണന്‍-അനിത ദമ്പതികളുടെ മകന്‍ ആദി കൃഷ്‌ണയുടെ മൃതദേഹമാണ്‌ ലഭിച്ചത്‌. ആലപ്പുഴയിലെ ബന്ധുവീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കുടുംബം. കല്യാണത്തിന്‌ ശേഷം കടല്‍ കാണാന്‍ പോവുകയും മറ്റു രണ്ടു കുട്ടികളോടൊന്നിച്ച്‌ മാതാവിനൊപ്പം നിന്ന്‌ സെല്‍ഫിയെടുക്കുന്നതിനിടയില്‍ കടലില്‍ വീഴുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന ഒരാള്‍ രണ്ട്‌ കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും അനന്തകൃഷ്‌ണനെ കാണാതാവുകയായിരുന്നു.

NO COMMENTS

LEAVE A REPLY