ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തില്‍ പാമ്പ്‌!

0
205

തൃക്കരിപ്പൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനത്തില്‍ നിന്നും പാമ്പ്‌ തല പൊക്കിയത്‌ യാത്രക്കാരനെ ഭീതിയിലാക്കി. ഉടന്‍ തന്നെ വണ്ടി നിര്‍ത്തി ഇറങ്ങിയതിനാല്‍ പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്‌തു.
കഴിഞ്ഞ ദിവസം രാവിലെ അന്നൂരിലാണ്‌ ഭീതിതമായ കാഴ്‌ചയുണ്ടായത്‌. പരിയാരത്തു നിന്നും അന്നൂരിലേയ്‌ക്ക്‌ ജോലിക്കായി എത്തിയ ടൈല്‍സ്‌ തൊഴിലാളിയുടെ ഇരുചക്ര വാഹനത്തിലാണ്‌ പാമ്പിനെ കണ്ടത്‌. വാഹനം ഓടിച്ചു വരുന്നതിനിടയില്‍ അന്നൂരില്‍ എത്തിയപ്പോഴാണ്‌ മുന്‍ഭാഗത്ത്‌ നിന്നും സൈഡ്‌ കണ്ണാടിയുടെ മുകളിലൂടെ പാമ്പ്‌ യാത്രക്കാരനായ തൊഴിലാളിയുടെ നേര്‍ക്കെത്തിയത്‌. ഇത്‌ കണ്ട്‌ ഭയന്ന തൊഴിലാളി ഉടന്‍ വണ്ടി നിര്‍ത്തി ഇറങ്ങിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്‌തു.
പാമ്പ്‌ നേരത്തെ വണ്ടിയില്‍ കയറിക്കൂടിയതാണെന്നാണ്‌ സംശയിക്കുന്നത്‌. വണ്ടി ഓടുന്നതിനിടയില്‍ മുന്‍ഭാഗത്തു നിന്നു ചൂടേറ്റതിനാല്‍ പാമ്പ്‌ പുറത്തേക്കു വന്നതായിരിക്കാം. പിന്നീട്‌ പാമ്പിനെ പുറത്തെടുത്ത്‌ വിട്ടയക്കുകയും ചെയ്‌തു. വിഷമുള്ള ഇനത്തില്‍പ്പെട്ട പാമ്പല്ലെന്നാണ്‌ നിഗമനം.

NO COMMENTS

LEAVE A REPLY