ഭര്‍തൃ സുഹൃത്തും നാലു പേരും ചേര്‍ന്ന്‌ യുവതിയെ പീഡിപ്പിച്ചു

0
88

ഉദുമ: ഭര്‍ത്താവിന്റെ സുഹൃത്തും മറ്റു നാലുപേരും ചേര്‍ന്ന്‌ യുവതിയെ ബലാല്‍സംഗം ചെയ്‌തതായി പരാതി. ഉദുമയ്‌ക്കു സമീപത്തെ യുവതിയുടെ പരാതി പ്രകാരം സുല്‍ഫത്ത്‌, അഷ്‌റഫ്‌, മുനീര്‍, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ്‌ ബേക്കല്‍ പൊലീസ്‌ കേസെടുത്തത്‌. പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ്‌ വിദേശത്താണ്‌. 2016 മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള നാലുമാസക്കാലത്തോളം തന്നെ അഞ്ചുപേരും പല ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നു യുവതി പരാതിയില്‍ പറഞ്ഞു.
ആദ്യം ഭര്‍ത്താവിന്റെ സുഹൃത്താണ്‌ പീഡിപ്പിച്ചതെന്നും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും ഈ ദൃശ്യങ്ങള്‍ കാണിച്ചാണ്‌ മറ്റു നാലുപേര്‍ പീഡിപ്പിച്ചതെന്നും യുവതി പരാതിയില്‍ പറഞ്ഞു.
പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ബേക്കല്‍ പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY