കോവിഡ്‌: കാസര്‍കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്റ്‌ അനിശ്ചിതകാലത്തേക്ക്‌ അടച്ചു

0
65

കാസര്‍കോട്‌: കോവിഡ്‌ രോഗ വ്യാപനത്തെത്തുടര്‍ന്നു കാസര്‍കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്റ്‌ അനിശ്ചിതകാലത്തേക്കടച്ചു.
കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്‌ സ്റ്റാന്റുകളില്‍ നിന്നുള്ള ബസ്സുകള്‍ കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്റുവരെ സര്‍വീസ്‌ നടത്തും.
കാസര്‍കോട്‌ സ്റ്റാന്റിലെ രണ്ടു കണ്ടക്‌ടര്‍മാര്‍ക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ്‌ സ്റ്റാന്റ്‌ അടച്ചത്‌. മിനിഞ്ഞാന്നു സ്റ്റാന്റിലെ ഒരു മെക്കാനിക്കിനു കോവിഡ്‌ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്‌ ഇന്നലെ സ്റ്റാന്റ്‌ അടച്ചിട്ട ശേഷം അണുനശീകരണം നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY