യുവാക്കളുടെ ശ്രമദാനത്തില്‍ കൊപ്പളത്തെ വെള്ളക്കെട്ട്‌ ഭീഷണി ഒഴിവായി

0
35

മൊഗ്രാല്‍:ശക്തമായ മഴയില്‍ വെള്ളപ്പൊക്ക ഭീഷണിയിലായ മൊഗ്രാല്‍ കൊപ്പളം പ്രദേശത്ത്‌ ഒരു കൂട്ടം യുവാക്കള്‍ അഴിമുറിച്ചു വെള്ളം കടലിലേക്കിറക്കി വിട്ടതോടെ വെള്ളപ്പൊക്ക ഭീഷണി ഒഴിവായി.
വെള്ളക്കെട്ട്‌ ഭീഷണി ഉയര്‍ത്തുന്നതായും, സമീപത്തെ അംഗന്‍വാടി കെട്ടിടത്തിനും, വീടുകളിലേക്കും വെള്ളം കയറാന്‍ ഇടയുള്ളതായും പ്രദേശവാസികള്‍ നേരത്തെ ആശങ്കപ്പെട്ടിരുന്നു. പ്രശ്‌നപരിഹാരത്തിനായി യുവാക്കള്‍ സംഘടിച്ചെത്തി വെള്ളം കടലിലേക്ക്‌ ഒഴുക്കി വിടാനുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെടുകയായിരുന്നു. ബഷീര്‍-ബച്ചി കൊപ്പളം, ജൗഹര്‍, ജലീല്‍ സി എം, റസാഖ്‌ കൊപ്പളം, മൂസ കൊപ്പളം തുടങ്ങി 20 പേര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എല്‍ പുണ്ഡരീകാക്ഷ, സ്ഥിരം സമിതി അധ്യക്ഷന്‍ ബി എന്‍ മുഹമ്മദ്‌ അലി, കെ എം സി സി പ്രവര്‍ത്തകന്‍ മജീദ്‌ റെഡ്‌ബുള്‍ എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു യുവാക്കളുടെ മാതൃകാ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.

NO COMMENTS

LEAVE A REPLY