ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ വ്യാപാരിയുടെ മരണം നാടിനെ ദുഃഖത്തിലാഴ്‌ത്തി

0
36

ബേക്കല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെരിയയിലെ വ്യാപാരി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്‌ത്തി. പെരിയ ബസ്‌സ്റ്റോപ്പിലെ ശ്രീദുര്‍ഗ്ഗാ സ്റ്റോര്‍ ഉടമ ആയംപാറ, മേപ്പാട്ടെ രാജേഷ്‌ (40) ആണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക്‌ ചെക്കിപ്പള്ളത്താണ്‌ അപകടം. ഉച്ച ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേയ്‌ക്കു പോകുന്നതിനിടയില്‍ രാജേഷ്‌ സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചാണ്‌ അപകടം. പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റു മോര്‍ട്ടം ചെയ്‌ത്‌ നാട്ടിലെത്തിച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. കേശവ ഭട്ട്‌- ജയലക്ഷ്‌മി ദമ്പതികളുടെ മകനാണ്‌. ഭാര്യ: വിമല. ഏകമകള്‍: ശ്രേഷ്‌ഠ. സഹോദരങ്ങള്‍: ഹരിപ്രസാദ്‌, ജ്യോതി (ഉജിര), ശ്രുതി (ബംഗ്‌ളൂരു).

NO COMMENTS

LEAVE A REPLY