വൈദ്യുതി ലൈന്‍മാന്‍ ജോലിക്കിടയില്‍ ഷോക്കേറ്റ്‌ മരിച്ചു

0
42

കാസര്‍കോട്‌: കെ.എസ്‌.ഇ.ബി ലൈന്‍മാന്‍ വിദ്യാനഗര്‍ ഉദയഗിരി നെല്‍ക്കള വിഷ്‌ണുനിലയത്തിലെ പരേതനായ ബാബുവിന്റെ മകന്‍ പ്രദീപ്‌.എന്‍.ബി (36) ജോലിക്കിടയില്‍ ഷോക്കേറ്റു മരിച്ചു.
സീതാംഗോളി കെ.എസ്‌.ഇ.ബി സെക്ഷനിലെ ലൈന്‍മാനായ പ്രദീപിനു ശനിയാഴ്‌ച ഉച്ചക്കു കുമാരമംഗലം ചിമിനടുക്കയിലെ ലൈനിലെ തകരാറു പരിഹരിക്കുന്നതിനിടെയാണ്‌ ഷേക്കേറ്റത്‌. ഷോക്കേറ്റ്‌ പോസ്റ്റില്‍ നിന്നു തെറിച്ചു വീണ പ്രദീപിനെ ഒപ്പം ഉണ്ടായിരുന്ന ജീവനക്കാരനും നാട്ടുകാരും ചേര്‍ന്നു കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്‌: ബേബി. ഭാര്യ: കാവ്യശ്രീ. മക്കള്‍: വൈഷ്‌ണവ്‌, അദൈ്വത്‌. സഹോദരങ്ങള്‍: അജയകുമാര്‍ (കാരവല്‍), പ്രീതി. നാട്ടിലെ പൊതു കാര്യങ്ങളില്‍ അതീവ തല്‍പ്പരനായിരുന്ന പ്രദീപ്‌ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു.

NO COMMENTS

LEAVE A REPLY