അന്തര്‍ സംസ്ഥാന യാത്ര വിലക്ക്‌: ബിജെപി ഓഫീസില്‍ സത്യാഗ്രഹം

0
36


കാസര്‍കോട്‌: കര്‍ണാടകയിലേക്ക്‌ പോകാന്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക്‌ നീക്കി യാത്രാനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബി.ജെ.പി പ്രക്ഷോഭം. വീഡിയോ കോണ്‍ഫ്രന്‍സ്‌ വഴി സംസ്ഥാന പ്രസിഡണ്ട്‌ കെ.സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ. ശ്രീകാന്തിന്റെ നേതൃത്വത്തില്‍ ബിജെപി ഓഫീസില്‍ ആണ്‌ സത്യാഗ്രഹം. അടുത്ത ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ പാര്‍ട്ടിയുടെ ജില്ലാ മണ്ഡലം നേതാക്കന്മാര്‍ സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കും.കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന ചീഫ്‌ സെക്രട്ടറിയുടെയും അണ്‍ലോക്ക്‌ 3 മാര്‍ഗ നിര്‍ദേശ പ്രകാരം അന്തര്‍സംസ്ഥാന യാത്രക്ക്‌ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ അതിനു വിരുദ്ധമായി ജില്ലയില്‍ നിബന്ധനകളോട്‌ കൂടിയ അന്തര്‍ സംസ്ഥാന യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നു യോഗം ആരോപിച്ചു.

NO COMMENTS

LEAVE A REPLY