സേവ്‌ ഇന്ത്യ ദിനാചരണം വിജയിപ്പിക്കണം: സംയുക്ത ട്രേഡ്‌ യൂണിയന്‍ സമിതി

0
34

കാസര്‍കോട്‌: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണനയങ്ങള്‍ക്കും,തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതിനും എതിരെ ആഗസ്റ്റ്‌ 9ന്‌ സേവ്‌ ഇന്ത്യ ദിനമായി ആചരിക്കാന്‍ സംയുക്ത ട്രേഡ്‌ യൂണിയന്‍ സമിതി ആഹ്വാനം ചെയ്‌തു.
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ്‌ ജനജീവിതം ദുസ്സഹമാക്കി, സമരം ചെയ്‌തു നേടിയെടുത്ത തൊഴില്‍ സംരക്ഷണ നിയമങ്ങള്‍ ദുര്‍ബലമാക്കാന്‍ നിയമഭേദഗതി ബില്‍ പാസ്സാക്കുകയും ചെയ്‌തിരിക്കുകയാണെന്നു സമിതി ആരോപിച്ചു. എട്ടു മണിക്കൂറിനു പകരം 12 മണിക്കൂര്‍ പ്രതിദിനം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. ജനവിരുദ്ധവും, തൊഴിലാളി വിരുദ്ധവുമായ ഈ നടപടികള്‍ക്കെതിരെ നടക്കുന്ന ദിനാചരണം ജില്ലയില്‍ വന്‍ വിജയമാക്കാന്‍ സംയുക്ത ട്രേഡ്‌ യൂണിയന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു.സംയുക്ത സമിതിയിലെ അംഗയുണിയന്‍ മെമ്പര്‍മാരുടെ വീടുകളില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തും. തൊഴില്‍ കേന്ദ്രങ്ങളില്‍ പോസ്റ്റര്‍ പ്രചരണം നടക്കും.നവമാധ്യമങ്ങളിലുടെ പരമാവധി തൊഴിലാളികളില്‍ പ്രചരണം സംഘടിപ്പിക്കാനും യോഗം തീരൂമാനിച്ചു. വി.പി.പി.മുസ്‌തഫ, കെ.ബാലകൃഷ്‌ണന്‍, കെ.വി കൃഷ്‌ണന്‍, ഷെരീഫ്‌ കൊടവഞ്ചി, സി.എം.എ.ജലീല്‍,സുരേഷ്‌ പുതിയേടത്ത്‌, മുനീര്‍,നാഷണല്‍ അബ്ദുള്ള, അപ്പുഞ്ഞി,സി.വി.ചന്ദ്രന്‍,വി.വി.വിജയന്‍ സംസാരിച്ചു.

NO COMMENTS

LEAVE A REPLY