കാസര്‍കോട്‌ ടൗണില്‍ നിന്നു 480 കുപ്പി മദ്യം പിടിച്ചു

0
49

കാസര്‍കോട്‌: കാസര്‍കോട്‌ ടൗണിലെ ആള്‍ താമസമില്ലാത്ത ഒരു വീടിനോടു ചേര്‍ന്ന തൊഴുത്തില്‍ നിന്നു 86.4 ലിറ്റര്‍ കര്‍ണ്ണാടക-ഗോവ മദ്യം എക്‌സൈസ്‌ സംഘം പിടിച്ചു. 18 പെട്ടികളില്‍ സൂക്ഷിച്ചിരുന്ന 480 കുപ്പി മദ്യമാണ്‌ പിടികൂടിയത്‌. ഇതിനടുത്തു താമസിക്കുന്ന എസ്‌.വി.ടി റോഡിലെ പ്രണവ്‌ കുമാറിനെതിരെ കേസെടുത്തതായി എക്‌സൈസ്‌ അധികൃതര്‍ അറിയിച്ചു. അന്വേഷണം തുടരുന്നു.

NO COMMENTS

LEAVE A REPLY