കേരള കേന്ദ്ര സര്‍വ്വകലാശാല വി.സി.ജി ഗോപകുമാര്‍ വിരമിച്ചു

0
689

പെരിയ: ആറുവര്‍ഷത്തെ സേവനത്തിനു ശേഷം സ്ഥാനമൊഴിയുന്ന കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ. ജി ഗോപകുമാറിന്‌ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ്‌ നല്‍കി. 2014 ആഗസ്റ്റ്‌ 7നാണ്‌ അദ്ദേഹം വൈസ്‌ ചാന്‍സിലറായി നിയമിതനായത്‌. കേന്ദ്ര കേരള സര്‍വ്വകലാശാലയുടെ വളര്‍ച്ചയ്‌ക്ക്‌ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന്‌ ഓണ്‍ലൈനില്‍ നടന്ന യാത്രയയപ്പ്‌ യോഗം അഭിപ്രായപ്പെട്ടു. പ്രൊ- വൈസ്‌ ചാന്‍സിലര്‍ ഡോ. കെ ജയപ്രസാദ്‌ ആധ്യക്ഷം വഹിച്ചു. ഡോ. എ രാധാകൃഷ്‌ണന്‍ നായര്‍, ഡോ. ബി ആര്‍ പ്രസന്നകുമാര്‍, ഡോ. മുരളീധരന്‍ നമ്പ്യാര്‍, ഡോ. ഇഫ്‌ത്തിഖര്‍ മുഹമ്മദ്‌ സംസാരിച്ചു. പുസ്‌തക പ്രകാശനവുമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY