മണ്ണിടിഞ്ഞു വീണ്‌ ഗതാഗതം തടസ്സപ്പെട്ടു

0
132

പെര്‍ള: എന്‍മകജെ പഞ്ചായത്ത്‌ 16-ാം വാര്‍ഡില്‍പ്പെട്ട നാട്ടക്കല്ലില്‍ മണ്ണിടിഞ്ഞു വീണു റോഡ്‌ ഗതാഗതം തടസ്സപ്പെട്ടിട്ടു നാലു ദിവസം കഴിഞ്ഞു.നാട്ടക്കല്‍, പെല്‍ത്താജെ ഭാഗങ്ങളിലുള്ളവര്‍ക്കു പെര്‍ളയിലെത്താനുള്ള ഏക റോഡാണിത്‌. മണ്ണിടിഞ്ഞതിനെത്തുടര്‍ന്നു കാല്‍നട യാത്രയും തടസ്സപ്പെട്ടു.
ഇപ്പോള്‍ ഇവിടങ്ങളില്‍ നിന്ന്‌ കൊല്ലപ്പദവ്‌ വഴി അഞ്ചു കിലോ മീറ്റര്‍ നടന്നുവേണം പെര്‍ളയിലെത്താന്‍. ഈ നാട്ടുവഴിയില്‍ വാഹന ഗതാഗതം സാധ്യമല്ല. പഞ്ചായത്തധികൃതര്‍ ഇന്നലെ മണ്ണിടിച്ചില്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും മടങ്ങുകയായിരുന്നു. അടുത്തടുത്തു വീടുള്ളതിനാല്‍ മണ്ണെടുത്ത്‌ എങ്ങോട്ടു മാറ്റുമെന്നതിനെക്കുറിച്ച്‌ ആലോചിക്കുകയാണെന്നു പറയുന്നു.

NO COMMENTS

LEAVE A REPLY