മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുദിവസം പ്രായമായ കുട്ടി മരിച്ചു

0
45

നീര്‍ച്ചാല്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലു ദിവസം പ്രായമുള്ള കുട്ടി മരിച്ചു.
ബേള മജിര്‍പള്ളക്കട്ടയിലെ ദേവപ്പ- വിജയലക്ഷ്‌മി ദമ്പതികളുടെ മകളാണ്‌ മരിച്ചത്‌.
വെള്ളിയാഴ്‌ച ജനറല്‍ ആശുപത്രിയിലായിരുന്നു പ്രസവം. തിങ്കളാഴ്‌ച വീട്ടിലെത്തി. രാത്രി കുട്ടിക്കു ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ വീണ്ടും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ്‌ മരണകാരണമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY