സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു; പവന്‌ 40,800 രൂപ

0
34

കാസര്‍കോട്‌: സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്‌. ഗ്രാമിനു 65 രൂപ കൂടി പവന്‌ 40,800 രൂപയായി. ഇന്നലെ ഒരു ഗ്രാം സ്വര്‍ണ്ണത്തിനു 40,280 രൂപയായിരുന്നു. ഇന്നു ഒറ്റയടിക്ക്‌ പവന്‌ 520 രൂപയാണ്‌ വര്‍ധിച്ചത്‌.അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ഉണ്ടായ വിലക്കയറ്റമാണ്‌ സ്വര്‍ണ്ണവില കുതിച്ചുയരാന്‍ ഇടയാക്കുന്നതെന്ന്‌ വിപണി വൃത്തങ്ങള്‍ പറഞ്ഞു. വരും ദിവസങ്ങളിലും സ്വര്‍ണ്ണവില കൂടുതല്‍ ഉയരങ്ങളിലേക്കു പോകുമെന്നാണ്‌ വിപണി വിലയിരുത്തുന്നതെന്നു കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY