കാറ്റില്‍ മരം പൊട്ടി വീണ്‌ മൂന്ന്‌ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു

0
75

തൃക്കരിപ്പൂര്‍: ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ റോഡരികിലെ മരം കടപുഴകി വീണ്‌ മൂന്ന്‌ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. വെള്ളാപ്പ്‌ മെയിന്‍ റോഡില്‍ നീലമ്പത്താണ്‌ അപകടം. എച്ച്‌ ടി ലൈന്‍ സ്ഥാപിച്ച തൂണുകളാണ്‌ തകര്‍ന്നത്‌. തൃക്കരിപ്പൂരില്‍ ലോക്‌ഡൗണ്‍ ആതു കൊണ്ട്‌ റോഡില്‍ വാഹനങ്ങളില്ലാതിരുന്നതു വന്‍ദുരന്തം ഒഴിവായി. നിരവധി വാഹന യാത്രക്കാരും കാല്‍നടയാത്രക്കാരും കടന്നു പോകുന്ന റോഡിലാണ്‌ അപകടമുണ്ടായത്‌.ലൈനുകള്‍ പൊട്ടിയതിനെ തുടര്‍ന്ന്‌ ഇവിടെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.
റോഡില്‍ ഗതാഗത തടസ്സവും നേരിട്ടു. തൃക്കരിപ്പൂര്‍ കെ എസ്‌ ഇ ബി ജീവനക്കാരും ഫയര്‍ഫോഴ്‌സ്‌ യൂണിറ്റും സ്ഥലത്തെത്തിയാണ്‌ മരവും പോസ്റ്റുകളും നീക്കി ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും ഒഴിവാക്കിയത്‌.

NO COMMENTS

LEAVE A REPLY