എ ടി എം കവര്‍ച്ചാശ്രമം; ബാങ്കിനു പരാതിയില്ലെന്നു പൊലീസ്‌

0
76

കാസര്‍കോട്‌: കാസര്‍കോട്‌ മാര്‍ക്കറ്റിനടുത്തെ കാനറാ ബാങ്ക്‌ എ ടി എം തകര്‍ക്കാന്‍ നടന്ന ശ്രമത്തെക്കുറിച്ചു പൊലീസ്‌ അന്വേഷണമാരംഭിച്ചു.
എന്നാല്‍ അതു സംബന്ധിച്ചു ബാങ്കധികൃതര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നു പൊലീസ്‌ പറഞ്ഞു.സംഭവത്തെത്തുടര്‍ന്ന്‌ എ ടി എം അടച്ചിട്ടിരിക്കുകയാണ്‌. ഇത്‌ ഇടപാടുകാര്‍ക്കു കൂടുതല്‍ വിഷമമുണ്ടാക്കുന്നു.എ ടി എമ്മില്‍ മൂന്നു സി സി ടി വി ക്യാമറകളുണ്ട്‌. ഇ പരിശോധിച്ചാല്‍ മോഷ്‌ടാവിനെക്കുറിച്ചു സൂചന ലഭിച്ചേക്കുമെന്നു കരുതുന്നു.

NO COMMENTS

LEAVE A REPLY