2 കിലോ 400 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

0
467

കാസര്‍കോട്‌: കോവിഡ്‌ ആശങ്ക ഉയര്‍ത്തിക്കൊണ്ടിരിക്കെ മയക്കുമരുന്നുമാഫിയ പിടിമുറുക്കുന്നു.
ബന്തിയോടു നിന്നു കാറില്‍ കടത്തുകയായിരുന്ന രണ്ടുകിലോ 400 ഗ്രാം കഞ്ചാവ്‌ കാസര്‍കോട്‌ പൊലീസ്‌ പിടിച്ചു.
കാറിലുണ്ടായിരുന്ന മട്ടന്നൂര്‍ സ്വദേശികളായ കെ മെഹ്‌റൂഫ്‌, സി റമീസ്‌ എന്നിവരെ അറസ്റ്റു ചെയ്‌തു.കാസര്‍കോട്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടറുടെ നിര്‍ദ്ദേശപ്രകാരം എസ്‌ ഐ, വനിതാ എസ്‌ ഐ എന്നിവരുടെ നേതൃത്വത്തില്‍ കറന്തക്കാട്ട്‌ നടത്തിയ വാഹന പരിശോധനയിലാണ്‌ കഞ്ചാവും പ്രതികളും പിടിയിലായത്‌.

NO COMMENTS

LEAVE A REPLY