നീര്‍ച്ചാലില്‍ വീടു തകര്‍ന്ന്‌ മാതാവിനും മകനും പരിക്കേറ്റു

0
200

നീര്‍ച്ചാല്‍: നീര്‍ച്ചാല്‍ വിഷ്‌ണുമൂര്‍ത്തി നഗറിലെ വാരിജ(55), മകന്‍ സതീശന്‍ (31) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവര്‍ ബദിയഡുക്ക സി.എച്ച്‌.സിയില്‍ ചികിത്സ തേടി.
ഇന്നലെ രാത്രി രണ്ടു മണിയോടെയാണ്‌ ഇവര്‍ കിടന്നുറങ്ങുകയായിരുന്ന ഓടുമേഞ്ഞ വീടു തകര്‍ന്നത്‌. ശബ്‌ദം കേട്ട്‌ ഞെട്ടിയുണര്‍ന്നു പുറത്തേക്ക്‌ ഓടുന്നതിനിടയില്‍ ഓടു വീണാണ്‌ ഇവര്‍ക്കു പരിക്കേറ്റത്‌. വീടു പൂര്‍ണ്ണമായി തകര്‍ന്നു.

NO COMMENTS

LEAVE A REPLY