മുഖ്യമന്ത്രിയുടെ രാജി: യു.ഡി.എഫ്‌ ജനപ്രതിനിധികള്‍ സത്യാഗ്രഹത്തില്‍

0
32

കാസര്‍കോട്‌:മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ യു.ഡി.എഫ്‌ ജനപ്രതിനിധികള്‍ സംസ്ഥാന വ്യാപകമായി സത്യാഗ്രഹ സമരം നടത്തി. കാസര്‍കോട്‌ ഡിസിസി ഓഫീസില്‍ നടന്ന സത്യാഗ്രഹത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.നീലകണ്‌ഠന്‍, ഡിസിസി പ്രസിഡണ്ട്‌ ഹക്കീം കുന്നില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഘടക കക്ഷി ജനപ്രതിനിധികള്‍ അവരുടെ വീടുകളിലിരുന്നു സമരം നടത്തി.പാലത്തായി പീഡനക്കേസ്‌, പി.എസ്‌.സി തട്ടിപ്പ്‌, സ്വര്‍ണ്ണക്കടത്ത്‌ കേസ്‌ സിബിഐക്ക്‌ വിടുക, മുഖ്യമന്ത്രി രാജി വയ്‌ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം.

NO COMMENTS

LEAVE A REPLY