കാസര്‍കോട്‌ നഗരം അണുവിമുക്തമാക്കല്‍ ദൗത്യവുമായി കാസര്‍കോട്‌ റോട്ടറി ക്ലബ്ബ്‌

0
36

കാസര്‍കോട്‌ : റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ കാസര്‍കോട്‌ നഗര പ്രദേശം സാനിറ്റര്‍ സ്‌പ്രേ ചെയ്‌ത്‌ അണുവിമുക്‌തമാക്കി. കാസര്‍കോട്‌ പുതിയ ബസ്റ്റാന്‍ഡ്‌, നഗരസഭയുടെ വിവിധ പ്രദേശങ്ങള്‍, വിദ്യാനഗര്‍, മധൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്‌ മോട്ടോര്‍ പമ്പു ഉപയോഗിച്ച്‌ അണുനാശിനി തളിക്കല്‍ ആരംഭിച്ചത്‌. നഗര പ്രദേശങ്ങളില്‍ കോവിഡ്‌ അതിവേഗം പടരുന്ന സാഹചര്യത്തിലാണ്‌ വേറിട്ട പരിപാടിയുമായി റോട്ടറി ക്ലബ്‌ മുന്നോട്ട്‌ വന്നത്‌. വിദ്യാനഗര്‍ പൊലീസ്‌ സ്‌റ്റേഷനിലെ വനിത സെല്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ രൂപ മധുസൂദനന്‍ പുതിയ ബസ്റ്റാന്‍ഡ്‌ പരിസരം അണുനാശിനി തളിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ഡോ. സി എച്ച്‌ ജനാര്‍ദ്ദന നായക്ക്‌, റോട്ടറി ജില്ലാ സെക്രട്ടറി എം ടി ദിനേശ്‌, ട്രഷറര്‍ എം കെ രാധാകൃഷ്‌ണന്‍, സെക്രട്ടറി അശോകന്‍ കുണിയേരി സംസാരിച്ചു.

NO COMMENTS

LEAVE A REPLY