വീട്ടില്‍ നിന്നു അഞ്ചുപവനും പണവും കവര്‍ന്നു

0
34

കാഞ്ഞങ്ങാട്‌: പൂട്ടിയിട്ട വീട്‌ കുത്തിത്തുറന്ന്‌ അഞ്ചുപവന്‍ സ്വര്‍ണ്ണവും 5000 രൂപയും കവര്‍ന്നു. ഉദയപുരം, കോടോത്തെ പി കെ മധുവിന്റെ വീട്ടിലാണ്‌ കവര്‍ച്ച. അബുദാബിയില്‍ ജോലി ചെയ്യുന്ന മധുവിന്റെ ഭാര്യയും കുഞ്ഞും ജൂണ്‍ 16ന്‌ സ്വന്തം വീടായ ബോവിക്കാനത്ത്‌ പോയിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്‌. കഴിഞ്ഞ മാസം 19ന്‌ മധുവിന്റെ വീടിനു സമീപത്തെ മറ്റൊരു വീട്ടിലും കവര്‍ച്ച നടന്നിരുന്നു. അന്നു തന്നെയായിരിക്കും ഇവിടെ കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. രാജപുരം പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ രഞ്‌ജിത്ത്‌ രവീന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY