കുമ്പള: ദേശീയ പാതയില്‍ യാത്ര അതിസാഹസികമായതിനെത്തുടര്‍ന്നു വാഹന ഉടമകള്‍ ഗതാഗതം തിരിച്ചു വിട്ടിട്ടുള്ള കുമ്പള-ബദിയഡുക്ക കെ.എസ്.ടി.പി റോഡിലെ ശാന്തിപ്പള്ളത്ത് വാഹനത്തിരക്കിനെതിരെ ആട്ടിന്‍കൂട്ടം റോഡ് ഉപരോധിച്ചു. ഇതു വാഹനങ്ങള്‍ക്കു മറ്റൊരു അപകടഭീഷണിയായിരിക്കുകയാണെന്നു ഡ്രൈവര്‍മാരും സഞ്ചാരികളും ആശങ്കപ്പെടുന്നു. റോഡില്‍ കിടന്നു ഗതാഗതം തടസ്സപ്പെടുത്തുന്ന ആടുകള്‍ വലിയ വാഹനങ്ങള്‍ ഹോണ്‍ മുഴക്കി കടന്നുവരുമ്പോള്‍ നാലുപാടും ചിതറിയോടുന്നതും വലിയ വിപത്തിനിടയാക്കുമെന്നു നാട്ടുകാര്‍ ഭയപ്പെടുകയാണ്. സുഗമമായ റോഡിലെ വാഹനങ്ങളുടെ വേഗതയും തിരക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നുണ്ടെന്നു പരാതിയുണ്ട്.