വന്ദേഭാരത്‌ മിഷന്‍: യാത്രാ നടപടി സുതാര്യമാവണം

0
335

കോട്ടപ്പുറം: വന്ദേ ഭാരത്‌ മിഷന്‍ വിമാന യാത്രക്ക്‌ തയ്യാറാക്കുന്ന പട്ടികയില്‍ സുതാര്യത വേണമെന്ന്‌ കോട്ടപ്പുറം ഇസ്‌ലാഹുല്‍ ഇസ്‌ലാം സംഘം യു എ ഇ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. മുന്‍ഗണന പട്ടികയില്‍ ഇടം നേടേണ്ടവരെ ഒഴിവാക്കി സ്വന്തക്കാരെ തിരുകിക്കയറ്റുന്നെന്ന്‌ ആരോപണമുണ്ടെന്നു യോഗം ചൂണ്ടിക്കാട്ടി.
ഇത്‌ നാട്ടിലേക്ക്‌ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരില്‍ ആശങ്ക ഉണ്ടാക്കുന്നു. വെര്‍ച്വല്‍ യോഗത്തില്‍ പ്രസിഡണ്ട്‌ ജാബിര്‍ ആധ്യക്ഷം വഹിച്ചു. എംബസിയില്‍ റജിസ്റ്റര്‍ ചെയ്‌ത മുന്‍ ഗണനാ വിഭാഗക്കാര്‍ക്ക്‌ നാട്ടിലെത്താന്‍ മാസങ്ങളെടുക്കേണ്ടി വരും. ദുരിതമനുഭവിക്കുന്ന ഇത്തരമാളുകള്‍ക്ക്‌ വേഗത്തില്‍ നാട്ടിലെത്താനും ചികിത്സയടക്കമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടവര്‍ക്ക്‌ അത്‌ നിര്‍വഹിക്കാനും അവസരമുണ്ടാക്കണമെന്നു യോഗം അഭ്യര്‍ത്ഥിച്ചു. റാശിദ്‌ പൂമാടം പ്രസംഗിച്ചു. കോട്ടപ്പുറം ഇസ്‌ലാഹുല്‍ ഇസ്‌ലാം സംഘം യു എ ഇ കമ്മിറ്റി, ഭാരവാഹികളായി ഉപദേശക സമിതി: ജാബിര്‍, മുഹമ്മദ്‌ കുഞ്ഞി ഹാജി. പ്രസി: കെ പി ഷാഹി. വൈ.പ്രസി. : ടി പി സിയാദ്‌, നിസാര്‍, പി സി അഷ്‌റഫ്‌, സെക്ര. ഷംഷാദ്‌, സമീര്‍, സ്വാദിഖ്‌, റാശിദ്‌, ഇ കെ ഫൈസല്‍, ഇ കെ സാജിര്‍, കെ പി ജാഫര്‍, അബു താഹിര്‍, യൂനസ്‌ എന്നിവരെ തിരഞ്ഞെടുത്തു.

NO COMMENTS

LEAVE A REPLY