കോവീഡ്‌ എതിരെ പോരാടുന്നവര്‍ക്ക്‌ ചുവരില്‍ ` ചിത്രാദരം` സമര്‍പ്പണം ഇന്ന്‌

0
723

കാഞ്ഞങ്ങാട്‌ : കോവിഡ്‌ മഹാമാരിക്കെതിരെ പോരാടുന്ന സര്‍ക്കാറിനും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ്‌ സേനക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ആദരവ്‌ അര്‍പ്പിച്ച്‌ ബ്രഷ്‌റൈറ്റിംഗ്‌ ആര്‍ട്ടിസ്‌റ്റ്‌സ്‌ അസോസിയേഷന്‍ ജില്ലാ കമ്മറ്റി കോട്ടച്ചേരി ബസ്‌സ്‌റ്റാന്‍ഡ്‌ കെട്ടിട ചുവരില്‍ വരച്ച ചിത്രാദരം ഇന്ന്‌ നാടിന്‌ സമര്‍പ്പിക്കും . ബസ്‌സ്‌റ്റാന്‍ഡിന്റെ പ്രവേശനകവാടത്തിലെ ചുവരില്‍ 20 അടി വീതിയിലും 40 അടി ഉയരത്തിലുമായി അസോസിയേഷന്‍ പ്രവര്‍ത്തകരായ 40 കലാകാരന്മാര്‍ നാലു ദിവസങ്ങളായി ചിത്രാദരം പുര്‍ത്തിയാക്കിയത്‌. കേരളത്തിലെ 14 ജില്ലകള്‍ , കൊവീഡ്‌ പ്രതിരോധ ക്യാപ്‌റ്റന്‍ മുഖ്യമന്ത്രി, ജില്ലാകലക്‌ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്‌സേന, ഫയര്‍സര്‍വ്വീസ്‌ എന്നിചിത്രങ്ങള്‍ 8000 സ്‌ക്വയര്‍ ഫിറ്റ്‌ വിസ്‌തൃതിയുള്ള ചുവരില്‍ ആലേഖനം ചെയ്‌തിട്ടുണ്ട്‌. കാല്‍ലക്ഷം രൂപയുടെ പെയിന്റും ബ്രഷും കലാകാരന്മാരുടെ അധ്വാനവും ഇതിനായി ചിലവിട്ടു. വൈകിട്ട്‌ നാല്‌ മണിക്ക്‌ നടക്കുന്ന ചിത്രസമര്‍പ്പനചടങ്ങില്‍ കലക്‌ടര്‍ ഡി സജിത്ത്‌ബാബു, ,നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, ഡിവൈഎസ്‌പി പി കെ സുധാകരന്‍ പങ്കെടുക്കും.

NO COMMENTS

LEAVE A REPLY