വ്യാപാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
79

മാവുങ്കാല്‍: വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ്‌ മെമ്പറും കുശവന്‍കുന്നിലെ കനക സ്റ്റീല്‍ പാര്‍ട്‌ണര്‍ കണ്ണൂര്‍ മാങ്ങാട്‌ സ്വദേശി സി.രമേശന്‍ (54) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരണപ്പെട്ടു. വെള്ളിയാഴ്‌ച വൈകിട്ട്‌ കുശവന്‍കുന്നിലെ കടയില്‍ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി, മക്കള്‍: നിഷിദ്ധ, ശരത്‌. അദ്ദേഹത്തോടുള്ള ആദരസൂചകമായി ശനിയാഴ്‌ച ഉച്ചക്ക്‌ ഒരു മണി വരെ യൂണിറ്റിലെ മുഴുവന്‍ കടകളും അവധിയായിരിക്കുമെന്ന്‌ യൂണിറ്റി ഭാരവാഹികള്‍ അറിയിച്ചു .

NO COMMENTS

LEAVE A REPLY