പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍

0
2729

ഉംപൂണ്‍ ചുഴലിക്കൊടുങ്കാറ്റ്‌ വിതച്ച നാശനഷ്‌ടങ്ങള്‍ നേരിട്ട്‌ കാണുന്നതിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തി. ഒഡീഷയും സന്ദര്‍ശിക്കും.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി പ്രധാനമന്ത്രി ദുരിതബാധിത സ്ഥലങ്ങള്‍ വ്യോമനിരീക്ഷണം നടത്തി.
പശ്ചിമബംഗാളിലെ ഏഴു തീരദേശ ജില്ലകളില്‍ ചുഴലി രൂക്ഷമായ നാശനഷ്‌ടമാണുണ്ടാക്കിയത്‌. ഇതുമൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരഹരിക്കുന്നതിന്‌ പ്രധാനമന്ത്രി പശ്ചിമ ബംഗാളിന്‌ വേണ്ടി ഇന്ന്‌ സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിച്ചേക്കുമെന്ന്‌ സൂചനയുണ്ട്‌. വ്യോമ നിരീക്ഷണത്തിന്‌ ശേഷം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആശ്വാസ നടപടികളെകുറിച്ച്‌ ചര്‍ച്ച നടത്തി. 1737 ലാണ്‌ സംസ്ഥാനത്ത്‌ ഇതുപോലൊരു പ്രകൃതി ദുരന്തമുണ്ടായതെന്ന്‌ മമതാ ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തിപ്പോള്‍ സാമ്പത്തിക സ്ഥിതി പരമ ദയനീയമാണ്‌. വരുമനമൊന്നുമില്ല. ഖജനാവിലുണ്ടായിരുന്നതൊക്കെ കൊറോണ നിവാരണത്തിന്‌ ചെലവഴിച്ചു. ഇപ്പോഴത്തെ വിഷമാവസ്ഥയെ എങ്ങനെ മറികടക്കണമെന്ന്‌ തനിക്കറിയില്ലെന്ന്‌ അവര്‍ നിസ്സഹയയായി പറഞ്ഞു.

NO COMMENTS

LEAVE A REPLY