മാരക മയക്കുമരുന്നുമായി മുളിഞ്ച സ്വദേശി അറസ്റ്റില്‍; മണ്ണുകുഴി സ്വദേശി ഓടി രക്ഷപ്പെട്ടു

0
152

കാസര്‍കോട്‌: മാരക മയക്കുമരുന്നായ എം ഡി എംയുമായി ഒരാളെ കാസര്‍കോട്‌ എസ്‌ ഐ പി നളിനാക്ഷന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തു. കാറിലുണ്ടായിരുന്ന മണ്ണുകുഴി സ്വദേശി ഓടി രക്ഷപ്പെട്ടു. മുളിഞ്ച കലന്തര്‍മന്‍ സിലിലെ അബ്‌ദുള്‍ റൗഫി(35)നെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മയക്കുമരുന്ന്‌ കടത്താനുപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എരിയാലില്‍ വാഹന പരിശോധനക്കിടയില്‍ അതുവഴി വരുകയായിരുന്ന കാര്‍ നിറുത്തി പരിശോധിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മണ്ണുക്കുഴി സ്വദേശി മുഹമ്മദ്‌ നവാസ്‌ കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY