കെ എസ്‌ ആര്‍ ടി സി ഇന്ന്‌ 24 സര്‍വീസുകള്‍ നടത്തുന്നു

0
132

കാസര്‍കോട്‌: കെ എസ്‌ ആര്‍ ടി സി ജില്ലയില്‍ ഇന്ന്‌ കൂടുതല്‍ റൂട്ടുകളിലേക്ക്‌ ബസ്‌ സര്‍വീസ്‌ ആരംഭിച്ചു. 24 ബസുകള്‍ ഇന്നു സര്‍വീസ്‌ നടത്തുന്നു. മഞ്ചേശ്വരത്ത്‌ ഏഴും പെര്‍ളയിലേക്ക്‌ മൂന്നും മുള്ളേരിയയിലേക്ക്‌ നാലും കാഞ്ഞങ്ങാട്ടേക്ക്‌ ആറും ചെറുവത്തൂരിലേക്ക്‌ മൂന്നും പൊയ്‌നാച്ചിയിലേക്ക്‌ ഒന്നും ബസുകളാണ്‌ കൊറോണ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി ഇന്ന്‌ സര്‍വീസ്‌ നടത്തുന്നത്‌. കൂടുതല്‍ റൂട്ടുകളിലേക്ക്‌ നാളെ സര്‍വീസ്‌ ഏര്‍പ്പെടുത്തുമെന്ന്‌ എ ടി ഒ അറിയിച്ചു.

NO COMMENTS

LEAVE A REPLY