ബൈക്ക്‌ നിര്‍ത്തിയിട്ട ലോറിയിലിടിച്ച്‌ ഉപ്പള സ്വദേശി മരിച്ചു; ബൈക്കില്‍ നിന്ന്‌ മൂന്നു കിലോ കഞ്ചാവ്‌ പിടിച്ചു

0
327

മലപ്പുറം: ഉപ്പളയില്‍ നിന്ന്‌ ബൈക്കില്‍ എറണാകുളത്തേക്ക്‌ പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക്‌ ഇന്നലെ പുലര്‍ച്ചെ 1.30ന്‌ പൊന്നാനിക്കടുത്ത്‌ നിര്‍ത്തിയിട്ടിരുന്ന ചരക്ക്‌ ലോറിയിലിടിച്ചു ഒരാള്‍ മരിച്ചു.
ഉപ്പള പച്ചിലംപാറയിലെ റഷീദ്‌ മസാഹി (26)നാണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന പച്ചിലമ്പാറയിലെ ജമാലി (23) നെ പരിക്കുകളോടെ പൊന്നാനി ഇമ്പിച്ചി ബാവ സ്‌മാരക ഗവ.താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമാല്‍ പൊലീസ്‌ നിരീക്ഷണത്തിലാണ്‌.
അപകടമുണ്ടായ ബൈക്കില്‍ നിന്ന്‌ മൂന്ന്‌ കിലോ കഞ്ചാവ്‌ പൊലീസ്‌ പിടിച്ചെടുത്തു. എറണാകുളത്ത്‌ പഴക്കച്ചവടം നടത്തുന്നവരാണ നടത്തുന്നവരാണ്‌ ഇവരെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇതിന്റെ മറവില്‍ കഞ്ചാവ്‌ കച്ചവടവുമുണ്ടെന്ന്‌ പെരുമ്പടവ്‌ പൊലീസ്‌ പറഞ്ഞു.
തൃശൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള റഷീദിന്റെ മൃതദേഹം കോവിഡ്‌ പരിശോധനാഫലം ലഭിച്ച ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കുമെന്ന്‌ പെരുമ്പടവ്‌ പൊലീസ്‌ അറിയിച്ചു.

NO COMMENTS

LEAVE A REPLY