ഹൃദ്രോഗം: ബെള്ളൂര്‍ പഞ്ചായത്ത്‌ സെക്രട്ടറി അന്തരിച്ചു

0
324

ബെള്ളൂര്‍: ബെള്ളൂര്‍ പഞ്ചായത്ത്‌ സെക്രട്ടറി പുല്ലൂര്‍ പൊള്ളക്കട പ്രണവിലെ എ ദാമോദരന്‍ (52) അന്തരിച്ചു.
പത്ത്‌ ദിവസം മുമ്പ്‌ ഹൃദ്രോഗത്തെ തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ശസ്‌ത്രക്രിയക്ക്‌ ശേഷം വിശ്രമത്തിലായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം.
കാസര്‍കോട്‌ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസില്‍ ജീവനക്കാരായിരുന്ന ഇദ്ദേഹം 10 മാസം മുമ്പാണ്‌ ബെള്ളൂര്‍ പഞ്ചായത്ത്‌ സെക്രട്ടറിയായി ചുമതലയേറ്റത്‌. പുല്ലൂര്‍-പെരിയ, കള്ളാര്‍, മഞ്ചേശ്വരം, മൊഗ്രാല്‍പുത്തൂര്‍, അജാനൂര്‍ പഞ്ചായത്തുകളിലും ജോലി ചെയ്‌തിട്ടുണ്ട്‌.
പഞ്ചായത്ത്‌ ജീവനക്കാരനായിരുന്ന പരേതനായ രാഘവനാണ്‌ പിതാവ്‌. മാതാവ്‌: സാവിത്രി. കാസര്‍കോട്‌ പൊതുമരാമത്ത്‌ റോഡ്‌സ്‌ വിഭാഗം ഓവര്‍സീയര്‍ ലീനയാണ്‌ ഭാര്യ. പെരിയ എസ്‌ എന്‍ കോളേജ്‌ വിദ്യാര്‍ത്ഥിനി ദിവ്യലക്ഷ്‌മി, വെള്ളിക്കോത്ത്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ശ്രീഹരി മക്കളാണ്‌. സഹോദരങ്ങള്‍: ചന്ദ്രിക (പെരിയ പി എച്ച്‌ സി നഴ്‌സ്‌), രാധിക (കല്യോട്ട്‌ ഹൈസ്‌കൂള്‍ അധ്യാപിക), ജയചന്ദ്രന്‍ (പുല്ലൂര്‍ സഹ.ബാങ്ക്‌ ജീവനക്കാരന്‍), ശ്രീകുമാര്‍ (വ്യാപാര സ്ഥാപനം ജീവനക്കാരന്‍).

NO COMMENTS

LEAVE A REPLY