ലാലേട്ടന്റെ അറുപതാം പിറന്നാള്‍; ആശംസകളുമായി പ്രമുഖര്‍

0
2349

മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‌ ഇന്ന്‌ 60 വയസ്‌ തികഞ്ഞു. 1960 മെയ്‌ 21 ന്‌ പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരില്‍ വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായിട്ടാണ്‌ മോഹന്‍ലാല്‍ ജനിച്ചത്‌. നിരവധി പേരാണ്‌ മോഹന്‍ലാലിന്റെ 60ാം പിറന്നാളിന്‌ ആശംസകളുമായി എത്തിയിരിക്കുന്നത്‌. സിനിമാ ലോകവും ആശംസകളുമായി എത്തിയിട്ടുണ്ട്‌. പ്രിയദര്‍ശന്‍, പൃഥ്വിരാജ്‌, മഞ്‌ജുവാര്യര്‍, ഖുഷ്‌ബു, രജനികാന്ത്‌, തൃഷ, വിജയ്‌, സൂര്യ, എം.ജി ശ്രീകുമാര്‍, യേശുദാസ്‌, ജി. വേണുഗോപാല്‍, അനുശ്രീ, ബി. ഉണ്ണികൃഷ്‌ണന്‍, ജയസൂര്യ, രമേശ്‌ പിഷാരടി, ടൊവിനോ തോമസ്‌, അജയ്‌ വാസുദേവ്‌, അരുണ്‍ഗോപി തുടങ്ങി നിരവധി പേരാണ്‌ ആശംസകളുമായി എത്തിയത്‌.
1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലാണ്‌ മോഹന്‍ലാല്‍ അദ്യമായി അഭിനയിക്കുന്നത്‌. തുടര്‍ന്ന്‌ 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്‌ത മഞ്ഞില്‍ വിരിഞ്ഞ പൂവിലെ നരേന്ദ്രനായി മലയാളികള്‍ക്ക്‌ മോഹന്‍ലാല്‍ സുപരിചിതനായി.
1980, 90 ദശകങ്ങളില്‍ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്‌. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ സോളമന്‍, നാടോടിക്കാറ്റ്‌ എന്ന ചിത്രത്തിലെ ദാസന്‍, തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ ജയകൃഷ്‌ണന്‍, ചിത്രം എന്ന ചിത്രത്തിലെ വിഷ്‌ണു, കിരീടം എന്ന ചിത്രത്തിലെ സേതുമാധവന്‍, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്‌ഠന്‍, ഇരുവര്‍ എന്ന ചിത്രത്തിലെ ആനന്ദ്‌, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടന്‍, സ്‌ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശന്‍ നായര്‍, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലെ ശിവന്‍ കുട്ടി തുടങ്ങിയവ മോഹന്‍ലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്‌.

NO COMMENTS

LEAVE A REPLY