പരീക്ഷയും സ്‌കൂള്‍ വര്‍ഷാരംഭവും കോവിഡ്‌ . ചെക്‌പോസ്റ്റ്‌ ഡ്യൂട്ടിയില്‍ നിന്ന്‌ അധ്യാപകരെ ഒഴിവാക്കണം : എ.കെ.എസ്‌.ടി.യു .

0
187

കാസര്‍കോട്‌ : സ്‌കൂള്‍ പ്രവേശനവും, ബാക്കിയുള്ള പരീക്ഷകളും മൂല്യനിര്‍ണ്ണയവും നടന്നുവരവെ ജില്ലയില്‍ മാത്രം അധ്യാപകരെ സെപ്‌തംബര്‍ വരെ കോവിഡ്‌ 19 ചെക്ക്‌പോസ്റ്റ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചത്‌ പുന:പരിശോധിക്കണമെന്ന്‌ എ.കെ.എസ്‌.ടി.യു ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിയോടും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖനും, ജില്ലാകളക്ടര്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവരോട്‌ ആവശ്യപ്പെട്ടു. മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ ഉള്ളവര്‍ക്കും, 26 മുതല്‍ പരീക്ഷ ചുമതല ഉള്ളവര്‍ക്കുമുള്‍പ്പെടെ തികച്ചും അശാസ്‌ത്രീയമായി ഡ്യൂട്ടി നല്‍കിയതായി നിവേദനത്തില്‍ പറഞ്ഞു.അതിര്‍ത്തിയില്‍ ആദ്യഘട്ടത്തില്‍ (മെയ്‌ 4 മുതല്‍ 17 വരെ) ആയിരക്കണക്കിന്‌ അധ്യാപകരും അധ്യാപികമാരും സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ കോവിഡ്‌ ഡ്യൂട്ടി ചെയ്‌തതാണ്‌.
നിലവില്‍ ഒരു ദിവസം 25 പേരെ വെച്ച്‌ ചെയ്യാവുന്ന ഈ ഡ്യൂട്ടി സന്നദ്ധ സേവനം ചെയ്യാന്‍ താല്‌പര്യമുള്ള മുഴുവന്‍ ജീവനക്കാരേയും, സന്നദ്ധ പ്രവര്‍ത്തകരേയുംക്കൂടി ഉള്‍പ്പെടുത്തി തികച്ചും ശാസ്‌ത്രീയമായി നിര്‍ബന്ധമില്ലാതെ ചെയ്യണമെന്ന്‌ എ.കെ.എസ്‌. ടി.യു.അഭ്യര്‍ത്ഥിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസിലും പഠനപ്രവര്‍ത്തനങ്ങളിലും അധ്യാപകര്‍ പങ്കെടുക്കേണ്ട സമയത്ത്‌ ഇത്തരം കാര്യങ്ങളില്‍ അധ്യാപകരെ നിയോഗിക്കുന്നത്‌ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണ്‌.
വിനയന്‍ കല്ലത്ത്‌ അധ്യക്ഷത വഹിച്ചു. കെ.പത്മനാഭന്‍. വിനോദ്‌ കുമാര്‍ കെ , സുനില്‍കുമാര്‍, പി.രാജഗോപാലന്‍, രാജീവന്‍ എം.ടി പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY