ബസ്സുടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ല: സി ഐ ടി യു

0
102

കാസര്‍കോട്‌: ബസ്‌ തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം അടയ്‌ക്കുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന ബസ്‌ ഉടമകളുടെ ആവശ്യം നടക്കില്ലെന്ന്‌ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ഗിരികൃഷ്‌ണന്‍ മുന്നറിയിച്ചു. മോട്ടോര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്‌ തൊഴിലാളികളെ ദ്രോഹിക്കുന്നതിന്‌ പകരം കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അദ്ദേഹം ബസുടമകളെ ഉപദേശിച്ചു.
കോവിഡ്‌-19 നെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ച പൊതുഗതാഗത സംവിധാനം പുനരാരംഭിക്കുമ്പോള്‍ ഉണ്ടാവുന്ന നഷ്‌ടം നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ടെന്ന്‌ അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY