കോട്ടയം: ലോക്‌ഡൗണ്‍ കാലത്ത് സംരക്ഷണം നല്‍കിയ ആളുടെ ഭാര്യയും മക്കളുമായി ബാല്യകാല സഖാവ് സ്ഥലംവിട്ടു.
പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച ശേഷം ഭര്‍ത്താവിന്റെ കുട്ടിക്കാലത്തെ കൂട്ടുകാരനൊപ്പം ഭാര്യ പോയി. കാറും സ്വര്‍ണ്ണാഭരണങ്ങളും കൊണ്ടുപോവുകയും ചെയ്‌തു.
ഭാര്യയെയും മക്കളെയും മോചിപ്പിച്ചു നല്‍കിയില്ലെങ്കില്‍ സ്റ്റേഷന് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഹതാശനായ ഭര്‍ത്താവ് ഭീഷണി നേരത്തെ ഭീഷണി മുഴക്കിയിരിന്നു. ഭാര്യയെ ഇനിയും സംരക്ഷിക്കാന്‍ താന്‍ തയ്യാറാണെന്നും അല്ലെങ്കില്‍ മക്കളെയെങ്കിലും മോചിപ്പിച്ചു നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ഇതിനെ തുടര്‍ന്നാണ് പൊലീസ്, വഞ്ചകനായ ബാല്യകാല ചങ്ങാതിയോട് സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.
എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ മുന്നാര്‍ സ്വദേശി ലോക്‌ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് വീട്ടിലെത്താന്‍ വിഷമിക്കുകയായിരുന്നു. വിവരം മൂന്നാറിലെ വീട്ടിലറിയിച്ചു. അവരാണ് മൂവാറ്റുപുഴയില്‍ ബാല്യകാല സഖി ഉള്ള വിവരം അറിയിച്ചതെന്ന് പറയുന്നു. അതിനെ തുടര്‍ന്ന് അയാളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചു വിവരം അറിയിക്കുകയും മൂവാറ്റുപുഴയിലുള്ള സുഹൃത്തു സ്വന്തം കാറുമായെത്തി മൂന്നാര്‍ കാരനായ കുട്ടിക്കാല സുഹൃത്തിനെ കൂട്ടി വീട്ടിലെത്തുകയുമായിരുന്നു. ഒന്നര മാസത്തിലധികം വീട്ടില്‍ സംരക്ഷണവും കൊടുത്തു.
ലോക്‌ഡൗണിന് അയവുണ്ടായതോടെ മൂന്നാറിലെ വീട്ടിലേക്ക് പോകാന്‍ കൂട്ടുകാരനായ ഗൃഹനാഥന്‍ ഉപദേശിച്ചുവെങ്കിലും അയാള്‍ ചുറ്റിപ്പറ്റി നില്‍ക്കുകയായിരുന്നെന്ന് പറയുന്നു. ഇതില്‍ സംശയം തോന്നിയ ഗൃഹനാഥന്‍ നടത്തിയ നിരീക്ഷണത്തില്‍ ഇയാള്‍ തന്റെ ഭാര്യയുമായി ലോഹ്യത്തിലായെന്ന് കണ്ടെത്തുകയും തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം അയാളെ പുറത്തു വിടുകയുമായിരുന്നു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും എത്തിയ അയാള്‍ തന്റെ ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പാവം ബാല്യകാല കൂട്ടുകാരന്‍ വിലപിക്കുന്നു.