ആടുജീവിതം സിനിമയുടെ ജോര്‍ദാനിലെ ഷെഡ്യൂള്‍ ഷൂട്ടിങ്‌ അവസാനിച്ചു

0
2206

ആടുജീവിതം സിനിമയുടെ ജോര്‍ദാനിലെ ഷെഡ്യൂള്‍ ഷൂട്ടിങ്‌ അവസാനിച്ചുവെന്ന്‌ പൃഥ്വിരാജ്‌ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. ചിത്രീകരണത്തിനായി ജോര്‍ദാനില്‍ എത്തിയ സംഘം ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങി കിടക്കുകയായിരുന്നു.ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ്‌ സിനിമയുടെ ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചത്‌. നേരത്തെ ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ റദ്ദാക്കിയിരുന്നു. ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ്‌ വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

NO COMMENTS

LEAVE A REPLY