ലാലിന്റെ അടുത്ത സിനിമ ദൃശ്യം-2

0
2254

ലോക്ക്‌ ഡൗണിന്‌ ശേഷം മലയാള സിനിമയില്‍ ഷൂട്ടിങ്‌ പുനരാരംഭിക്കുമ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം ദൃശ്യം 2 ആയിരിക്കുമെന്ന്‌ നിര്‍മാതാവ്‌ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ദൃശ്യത്തിന്റെ സംവിധായകനായ ജീത്തു ജോസഫാണ്‌ ദൃശ്യം 2 ന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്‌. കേരളത്തിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ പൂര്‍ണമായും ചിത്രീകരിക്കുന്നത്‌. ആശീര്‍വാദ്‌ സിനിമാസിന്‌ വേണ്ടി ആന്റണി പെരുമ്പാവാരാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ദൃശ്യം മലയാള സിനിമയില്‍ വന്‍ ഹിറ്റായിരുന്നു. പുലിമുരുകന്‌ മുന്‍പ്‌ മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം.

NO COMMENTS

LEAVE A REPLY