രാജ്യത്ത്‌ 24 മണിക്കൂറിനിടെ 5611 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു

0
73

ന്യൂദല്‍ഹി: രാജ്യത്ത്‌ 24 മണിക്കൂറിനിടെ 5,611 പേര്‍ക്ക്‌ കോവിഡ്‌-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്‌ രോഗികളുടെ എണ്ണം 1,06,750 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 140 കൊവിഡ്‌ മരണങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതോടെ ആകെ മരണം 3,303 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്‌ ഈ വിവരങ്ങള്‍ അറിയിച്ചത്‌. ഇന്ന്‌ രാവിലെ വരെയുള്ള കണക്കു പ്രകാരം 42,298 പേരാണ്‌ രാജ്യത്ത്‌ രോഗമുക്തി നേടിയത്‌. രോഗം സ്ഥിരീകരിച്ചവരില്‍ 39.6 ശതമാനം ആളുകള്‍ക്ക്‌ രോഗം ഭേദമായി. മഹാരാഷ്ട്രയ്‌ക്ക്‌ ശേഷം വൈറസ്‌ ഏറ്റവുമധികം വ്യാപിച്ചിരിക്കുന്നത്‌ തമിഴ്‌നാട്ടിലാണ്‌. 688 പേര്‍ക്കാണ്‌ സംസ്ഥാനത്ത്‌ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്‌. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ്‌ കേസുകളുടെ എണ്ണം 12,448 ആയി ഉയര്‍ന്നു. ഗുജറാത്താണ്‌ തമിഴ്‌നാടിന്‌ പിന്നാലെയുള്ള സംസ്ഥാനം. 12,140 കേസുകളാണ്‌ ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌.

NO COMMENTS

LEAVE A REPLY