ഉംപുണ്‍ തീരത്തോടടുക്കുന്നു; ഒഡീഷയിലും ബംഗാളിലും കനത്ത കാറ്റും മഴയും

0
95

ന്യൂദല്‍ഹി: അതിതീവ്ര ശേഷിയുള്ള ഉംപുണ്‍ ചുഴലിക്കാറ്റ്‌ തീരത്തോടടുക്കുന്നു. ഒഡീഷ തീരത്തും ബംഗാള്‍ തീരത്തും കനത്ത കാറ്റും മഴയും തുടരുകയാണ്‌. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ്‌ കാറ്റടിക്കുന്നത്‌. ഇരു സംസ്ഥാനങ്ങളിലും റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇന്ന്‌ ഉച്ചയോടു കൂടി ചുഴലികാറ്റ്‌ ബംഗാള്‍ തീരത്തെത്തുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ ചുഴലികാറ്റ്‌ ഒഡീഷയിലെ പാരാദ്വീപിന്‌ 180 കിലോമീറ്റര്‍ അകലെയാണ്‌.
തീരപ്രദേശത്ത്‌ കനത്ത നാശനഷ്ടങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്‌. ഇരു സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്‌. പശ്ചിമ ബംഗാളിന്റെയും ഒഡീഷയുടെയും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ മുഴുവന്‍ മാറ്റി പാര്‍പ്പിച്ചതായി ഇരു സംസ്ഥാനങ്ങളും അറിയിച്ചു. ബംഗാള്‍ തീരത്തു നിന്നും മൂന്നു ലക്ഷം പേരെയും ഒഡീഷന്‍ തീരത്തു നിന്നും 11 ലക്ഷം പേരെയുമാണ്‌ ഒഴിപ്പിച്ചതെന്ന്‌ സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY