പെരുന്നാളിന്‌ പുതുവസ്‌ത്രമില്ല പണം സി എച്‌ സെന്ററിന്‌ നല്‍കി എം എസ്‌ എഫ്‌ ഭാരവാഹികള്‍

0
75

കാസര്‍കോട്‌:കോവിഡ്‌ മഹാമാരി മൂലം പെരുന്നാള്‍ വസ്‌ത്രം വാങ്ങാനുള്ള സാമ്പത്തിക സാഹചര്യമില്ലാതെ വിഷമിക്കുന്നവരോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട്‌ എം എസ്‌ എഫ്‌ ജില്ലാ ഭാരവാഹികള്‍ പുത്തനുടുപ്പ്‌ ഒഴിവാക്കി അതിന്റെ തുക.തൃക്കരിപ്പൂര്‍ സി എച്‌ സെന്ററിന്‌ സംഭാവന ചെയ്‌തു. തുക സി എച്ച്‌ സെന്റര്‍ ജനറല്‍ കണ്‍വീനര്‍ എ ജി സി ബഷീറിന്‌ സ്വീകരിച്ചു.
കാരുണ്യത്തിന്റെ കടാക്ഷത്തിനായി കാത്തിരിക്കുന്ന തൃക്കരിപ്പൂര്‍ സി.എച്ച്‌ സെന്ററിലെ ഒരു പറ്റം ഹതാശയര്‍ക്ക്‌ പെരുന്നാളിന്‌ പുത്തനുടുപ്പ്‌ അണിയാന്‍ മാറ്റി വെച്ച തുക എം.എസ്‌.എഫ്‌ ജില്ലാ പ്രസിഡണ്ട്‌ അനസ,്‌ ഇര്‍ഷാദ്‌, വൈസ്‌ പ്രസിഡണ്ട്‌ നവാസ്‌, നഷാത്ത്‌ , ജാബിര്‍, റംഷീദ്‌, സഹദ്‌. സെക്രട്ടറിമാരായ സിദ്ധിഖ്‌, അഷ്‌റഫ്‌, താഹ തങ്ങള്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്‌ സെന്റര്‍ കണ്‍വീനര്‍ക്ക്‌ കൈമാറിയത്‌.
ജാതിമതരാഷ്ട്രീയ ഭേദമന്യ പാവപ്പെട്ട രോഗികള്‍ക്ക്‌ ആശ്വാസവും ആശ്രയവുമായി പ്രവര്‍ത്തിക്കുന്ന സി.എച്ച്‌ സെന്റര്‍ നാടിന്റെ സ്വാന്തനമാണ്‌. ദൈനം ദിന ജീവിത ചിലവുകള്‍ക്ക്‌ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന നിരാലംബരും, പാവപ്പെട്ടവരുമായ രോഗികള്‍ക്ക്‌ സഹായകമാവുക എന്ന ലക്ഷ്യവുമായിലക്ഷ്യവുമായി 2014 ഏപ്രിലില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചത്‌. 24 രോഗികള്‍ ആഴ്‌ച്ചയില്‍ 3 തവണയായി ഇവിടെ ഡയാലിസ്‌ ചെയ്‌തു വരുന്നു. ഇതിന്റെ ചിലവുകള്‍ക്കാണ്‌ തുക കൈമാറിയത്‌.
നേതാക്കളുടെ പ്രവര്‍ത്തനം മാതൃകയാക്കാന്‍ ഒരുങ്ങുകയാണ്‌ കാസര്‌ഗോട്ടെ എം എസ്‌ എഫ്‌ പ്രവര്‍ത്തകര്‍

NO COMMENTS

LEAVE A REPLY