ഓട്ടോറിക്ഷകളെ ഓടാൻ അനുവദിക്കണം :കുഞ്ഞിരാമൻ കാട്ടുകുളങ്ങര

0
137

കാഞ്ഞങ്ങാട്:പൊതുഗതാഗതത്തിൽ പെടുന്ന ഓട്ടോറിക്ഷകളെ അതാത് പ്രദേശങ്ങളിൽ ഓടാൻ അനുവദിക്കണം: കാസർകോട് ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിരാമൻ കാട്ടുകുളങ്ങര ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ മൂലം ജീവിതം വഴിമുട്ടി ആത്മഹത്യക്ക് മുമ്പിലുള്ള ഓട്ടോറിക്ഷ തൊഴിലാളികളെ ഭരണ കൂടം കണ്ടില്ലെന്ന് നടിക്കരുത് മറ്റ് ഏല്ലാ മേഖലകളിലും ഇളവുകൾ അനുവദിക്കുന്ന ഭരണകർത്താക്കൾ നിത്യധാന ചിലവുകയ്ക്കു പോലും കഷ്ടപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹത്തെ സ്വകര്യപൂർവ്വം മറക്കുകയാണ് ഒറ്റ നമ്പർ ,ഇരട്ട നമ്പർ വണ്ടികളെ നിശ്ചിത ദിവസങ്ങളിൽ ഓടുവാനോ അത് അല്ലെങ്കിൽ പെർമിറ്റ് നമ്പർ ഇത്ര മുതൽ ഇത്ര ഇവരെ നിശ്ചയിച്ച് അതാത് പ്രദേശങ്ങളിൽ ഓട്ടം നടത്തുന്നതിന് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
സർക്കാർ ക്ഷേമനിധിയിൽ നിന്നും അനുവദിച്ച തുക തന്നെ ഓൺലൈൻ /അക്ഷയ കേന്ദ്രം അപേക്ഷ കൊടുക്കാൻ പറ്റാത്തത് കൊണ്ടുഭൂരിപക്ഷം തൊഴിലാളികൾക്കും കിട്ടിട്ടില്ല അതുകൊണ്ടുവലിയ പ്രതിസന്ധിയാണ് ഈ സമൂഹം അനുഭവിക്കുന്നത് അത് കൊണ്ട് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ജോലി ചെയ്യാൻ ഞങ്ങളെ അനുവദിക്കണമെന്ന് കുഞ്ഞിരാമൻ കാട്ടുകുളങ്ങര ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY